തൃച്ചിയിൽ സാങ്കേതിക തകരാറിലായ വിമാനം ലാൻഡ് ചെയ്തു.

ചെന്നൈ : ആശങ്കയ്ക്ക് അവസാനം. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ വിമാനം അപകടരഹിതമായി തിരിച്ചിറക്കി.
തൃച്ചിയിൽ നിന്ന് ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ 707 ബോയിങ് വിമാനമാണ് ഹൈഡ്രോളിക് സിസ്റ്റത്തിന് വന്ന സാങ്കേതിക തകരാറിനെ തുടർന്ന് ആകാശത്തിൽ രണ്ടു മണിക്കൂർ വട്ടമിട്ട് പറന്നതിനുശേഷം ആണ് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്..
അടിയന്തര ലാൻഡിങ്ങിന് വേണ്ടിയുള്ള ഇന്ധനം ഒഴിച്ച് ബാക്കിയുള്ള ഇന്ധനം പരമാവധി തീർക്കുന്നതിനായി രണ്ടുമണിക്കൂറായി വട്ടമിട്ട് പറന്നിട്ടാണ് വിമാനം അപകടരഹിതമായി ലാൻഡ് ചെയ്തത്. ബെല്ലി ലാൻഡിങ്ങിനാണ് ശ്രമിക്കുന്നതെങ്കിൽ വിമാനത്തിൽ ഇന്ധനം അമിതമായി ഉണ്ടെങ്കിൽ തീപിടുത്തത്തിന് കാരണമാകും എന്നതിനാലാണ് ഇന്ധനം പരമാവധി ഉപയോഗിച്ചു തീർക്കുന്നത്. വിമാനത്തിന്റെ നടുഭാഗം ഇടിച്ച് ഇറക്കുന്നതിനെയാണ് ബെല്ലി ലാന്റിങ് എന്ന് പറയുന്നത്. വിമാനത്തിൽ 141 യാത്രക്കാരും ഏഴ് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത് .
എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭ്യമായ വിവരം.
20ലധികം ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും തൃച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു.
15 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ഈ വിമാനം മുൻപ് രണ്ട് തവണ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങ് നടത്തിയിട്ടുള്ളതായി വിദഗ്ധർ പറയുന്നു.