നേതാക്കളെ വിമർശിച്ച് രാഹുൽ ഗാന്ധി

ദില്ലി : ഹരിയാനയിലെ തോൽവിയിൽ നേതാക്കളെ വിമർശിച്ച് രാഹുൽഗാന്ധി. ഇന്ത്യ മുന്നണിയുടെ പരാജയത്തെക്കുറിച്ചുള്ള അവലോകനയോഗത്തിലാണ് രാഹുൽ ഗാന്ധി ഹരിയാനയിലെ നേതാക്കളെ പേരെടുത്ത് വിമർശിച്ചത്.
സംസ്ഥാനത്തെ നേതാക്കൾ ആദ്യ പരിഗണന നൽകിയത് സ്വന്തം താല്പര്യങ്ങൾക്കാണെന്നും പാർട്ടിയുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകാത്തത് തോൽവിക്ക് കാരണമായെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു.

രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു കാണാൻ കഴിഞ്ഞത്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി അപ്രതീക്ഷിതമായി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തും, ഹരിയാന പി.സി.സി
ആസ്ഥാനത്തും പ്രവർത്തകർ തുടങ്ങിവെച്ച ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.