തിരുവനന്തപുരം : നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ സ്വർണം മോഷണം പോയി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭ മാർച്ചിന് എത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്അരിത.
പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ് അസ്വസ്ഥത അനുഭവപ്പെട്ട അരിതയെ സിടി സ്‌കാൻ ചെയ്യാൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും സഹപ്രവർത്തകയുടെ ബാഗിലാണ് സൂക്ഷിച്ചത്. സംഭവത്തിൽ അരിത ബാബു കന്റോൺമെന്റ് പോലീസിൽ പരാതി നൽകി.