നടി പ്രയാഗ മാർട്ടിൻ ഗുണ്ടാനേതാവിന്റെ മുറിയിലെ ലഹരി പാർട്ടിയിൽ

കൊച്ചി : മയക്കുമരുന്നുമായി പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ, ശ്രീനാഥ്‌ ഭാസി തുടങ്ങി നിരവധി പേർ സന്ദർശിച്ചിരുന്നതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് .
കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും സുഹൃത്ത് ഷിഹാസിനേയും കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്ന് പിടികൂടിയത്.

ഇവർ താമസിച്ച മുറികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരി പാർട്ടി നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ പേരുകൾ പുറത്തു വന്നത്.
സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിലും സിനിമ മേഖലയിലെ മയക്കുമരുന്ന് ലോബിയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.