മലപ്പുറം : മുസ്ലിം ലീഗിനെതിരെ വീണ്ടും വിവാദ പരാമർശവുമായി കെടി ജലീൽ.
സ്വർണ്ണ കള്ളക്കടത്തിൽ പിടികൂടിയവരിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണെന്നാണ് കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ കെടി ജലീൽ പറഞ്ഞത് . ഇതിനെതിരെ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് കെ ടി ജലീൽ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഹജ്ജിനു പോയ മതപണ്ഡിതൻ ഉൾപ്പെടെയുള്ളവർ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായിട്ടും ഇവർക്കെതിരെ മുസ്ലിം ലീഗ് യാതൊരുവിധ നടപടികളും എടുത്തിട്ടില്ലെന്നും, അവരെ സംരക്ഷിച്ചു നിർത്തുകയാണ് ചെയ്തിട്ടുള്ളതൊന്നും കെ.ടി ജലീൽ പറഞ്ഞു. ഇതിനെതിരെയുള്ള കൂടുതൽ തെളിവുകൾ വേണമെങ്കിൽ താൻ നൽകാമെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് മതപരമായി തെറ്റല്ലെന്ന വാദമാണ് പിടികൂടപ്പെട്ടവർ ഉന്നയിക്കുന്നത്. മഹല്ല് കമ്മിറ്റികളുടെ തലപ്പത്തിരിക്കുന്ന പാണക്കാട് തങ്ങൾക്ക് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മഹനീയമായ ആ സ്ഥാനമൊഴിഞ്ഞ് മുസ്ലിംലീഗിന്റെ ചുമതലയിൽ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീലിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എ സലാം യൂത്ത് നേതാവ് കെ ടി ഫിറോസ് എന്നിവർ രംഗത്തെത്തിയിരുന്നു.
മുസ്ലിം സമൂഹം ഒന്നാകെ കള്ളക്കണത്തിന് കൂട്ടുനിൽക്കുന്നു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് കെ ടി ജലീൽ വ്യക്തമാക്കണമെന്ന് പി എ സലാം ചോദിച്ചു .