കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ വൻ കഞ്ചാവ് വേട്ട

കൊല്ലം : 40 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയെ എക്സൈസ് എൻഫോർസ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പടപ്പക്കര  ഹാലി ഭവനത്തിൽ ഹാലി ഹാരിസനാണ് പിടിയിലായത്.
ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ് ഷിജുവിന്റെ നേതൃത്വത്തിൽ പടപ്പക്കര ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
കൊലപാതക കേസുൾപ്പടെയുള്ള  ക്രിമിനൽ കേസുകളിൽ പ്രതിയായ  ഹാലി ഹരിസൺ ജില്ലയിലെ കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനിയാണ്.
പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്  ഷിജുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ സി.പി ദിലീപ്, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാർ ആയ അജിത് കുമാർ, അനീഷ്, ജോജോ, ബാലു സുന്ദർ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക്, ഡ്രൈവർ സുഭാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.