പിആർ ഏജൻസി വിവാദം തള്ളി : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഒരു പി.ആർ ഏജൻസിയെ യും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. മലപ്പുറവുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രത്തിൽ വന്ന വർഗീയ വിദ്വേഷം ഉയർത്തുന്ന വാർത്തകൾ തന്റെ അറിവോടെ അല്ലന്നും ഏജൻസിയുമായി ബന്ധമില്ലന്നും പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരള ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടയിൽ സമീപത്തിരുന്ന സുബ്രഹ്മണ്യം പി ആർ ഏജൻസിയുടെ പ്രതിനിധിയാണെന്ന് അറിയില്ലായിരുന്നു. സംസ്ഥാന സർക്കാരിന് ഒരു പിആർ ഏജൻസിയെയും സമീപിക്കേണ്ട കാര്യമില്ലെന്നും ഏജൻസിക്ക് പണം നൽകേണ്ട അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ സിപിഎം എംഎൽഎ ടി കെ ദേവകുമാറിന്റെ മകൻ ടി ഡി സുബ്രഹ്മണ്യം എന്ന ചെറുപ്പക്കാരനാണ് ഇന്റർവ്യൂനായി തന്നെ സമീപിച്ചത്. പരിചയക്കാനായതുകൊണ്ടാണ് ഇന്റർവ്യൂ നൽകിയത്.എന്നാൽ തെറ്റ് മനസ്സിലാക്കിയ ഹിന്ദു പത്രം തിരുത്ത് നൽകി മാന്യമായ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ചിരിയിൽ ഒതുക്കുകയായിരുന്നു മുഖ്യമന്ത്രി