മലപ്പുറം : സ്വന്തം പാർട്ടിയുമായി പി.വി അൻവർ എം എൽ എ.പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും തന്റെ പാർട്ടി മത്സരിക്കും. മതേതരത്വം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന പാർട്ടി ആയിരിക്കും തന്റെ പാർട്ടി എന്നും അദ്ദേഹം പറഞ്ഞു. മുൻപും അഭിപ്രായവ്യത്യാസത്തെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്തുപോയവർ പാർട്ടി രൂപീകരിച്ച ചരിത്രമുണ്ടായിട്ടുണ്ട്. പുതിയ പാർട്ടി വരുന്നതോടെ കോഴിക്കോടും മലപ്പുറവും പാലക്കാടും ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ സീറ്റുകളിൽ വിള്ളൽ വീഴുമെന്നും പി.വി അൻവർ പറഞ്ഞു.
അതേസമയം അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കാൻ താല്പര്യമില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.