കണ്ണൂർ : പോക്സോ കേസിൽ ഉൾപ്പെട്ട രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി. മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ്, തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചതിന് ഇരുവർക്കുമെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.
കഴിഞ്ഞ സമ്മേളനത്തിലാണ് രമേശനെയും സുഹൃത്ത് അനീഷിനെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്.പ്ലസ് വൺ വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
അവശനായ വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ രമേശിനിൽ നിന്ന് ദുരനുഭവം ഉണ്ടായതായി കുടുതൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഇതോടെ രമേശനെ വിദ്യാർത്ഥികൾ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയും തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ കൈമാറുകയായിരുന്നു.
രമേശൻ സുഹൃത്തായി അനീഷിനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്. ഇയാൾക്കെതിരെയും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി