മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി വി അൻവർ ; എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു

മലപ്പുറം : സിപിഎമ്മിനെതിരെയും പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പിവി അൻവർ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു.
മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്നും, ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ യോഗ്യനല്ല പിണറായി വിജയനെന്നും വാർത്താ സമ്മേളനത്തിൽ പിവി അൻവർ പറഞ്ഞു . മരുമകനും കുടുംബത്തിനും വേണ്ടി മാത്രം ഭരണം നടത്തുന്ന മുഖ്യമന്ത്രിയായി മാറി പിണറായി വിജയൻ. സൂര്യന്റെ ശോഭ മങ്ങി നിഴലായി മാറിയ പിണറായി വിജയനെ ആണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
പി ശശിയെ പോലുള്ള കള്ളൻമാരെ കാവൽ നിർത്തി ഭരണം നടത്തേണ്ട അവസ്ഥയിലായി സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന് പോലും രക്ഷയില്ലാത്തവസ്ഥയാണെന്നും, അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല അത് ജനങ്ങൾ തനിക്ക് നൽകിയതാണ്.
ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് പാർട്ടിയിലെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കും.