കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയും മൃതദേഹാവശിഷ്ടവും കണ്ടെത്തി. 71 ദിവസങ്ങൾക്ക് ശേഷമാണ് അർജുന്റെ ലോറി പുഴയിൽ നിന്ന് കണ്ടെത്തിയത്.
ട്രജ്ജറിലെ ഡൈവർ നടത്തിയ തിരച്ചിലിലാണ് പുഴയുടെ അടിയിൽ ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് ക്രയിൻ ഉപയോഗിച്ചാണ് ലോറിയുടെ ക്യാബിൻ ഉയർത്തിയത്.
ഉദ്യോഗസ്ഥർ ക്യാബിനുള്ളിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ അർജുന്റെ മൃതദേഹം കണ്ടെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൃതദേഹഭാഗം പുറത്തെടുത്തു.
മലയാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കർണാടക സർക്കാർ പുഴയിൽ തിരച്ചിൽ ശക്തമാക്കിയത്. തുടർന്നുണ്ടായ
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിവസങ്ങളോളം രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.
തുടർന്ന് കർണാടക ഹൈക്കോടതിയും കേരള സർക്കാരും കോൺഗ്രസ് എം പി മാരും ഇടപെട്ടതിനെ തുടർന്ന് ട്രജ്ജർ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ലോറിയുടെ ഭാഗവും മൃതദേഹവും കണ്ടെത്തിയത്.
Prev Post