കൊല്ലം : കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ(എസ് ഡി റ്റി യു)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ എസ് ഡി റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക,മത്സ്യബന്ധന മേഖലയിലെ ട്രോളറുകൾ നിരോധിക്കുക,തോട്ടം മേഖലയിലെ ഡി എ കുടിശ്ശിക വിതരണം ചെയ്യുക
ക്ഷേമനിയും – ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക
ക്ഷേമനിധി ഫണ്ട് വക മാറ്റി ചിലവഴിക്കുന്നത് അവസാനിപ്പിക്കുക,തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്,
ജില്ലാ പ്രസിഡന്റ് സുലൈമാൻ റോഡുവിള അധ്യക്ഷത വഹിച്ചു ,സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ഷെരീഫ് , ജില്ലാ ജനറൽ സെക്രട്ടറി സിയാദ്കുട്ടി ,ജില്ലാ വൈസ് പ്രസിഡന്റ് സബീർ പള്ളിമുക്ക് , സുനിൽ തട്ടാമല,നിസാം മുതിരപ്പറമ്പ് എന്നിവർ സംസാരിച്ചു