നടന്മാർക്കെതിരെ ലൈംഗികാരോപണം: പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വരുന്ന ലൈംഗിക ആരോപണ കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബഞ്ച് രൂപീകരിച്ചു . വനിതാ ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ച് ആയിരിക്കും ഹൈക്കോടതിയിലെത്തുന്ന കേസുകളും, ഇതുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജികളും പരിഗണിക്കുക.
കേസുകൾ പരിഗണിക്കുന്നതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചു
കുറ്റാരോപിതർക്കെതിരെ കേസെടുക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും ഈ പ്രത്യേക ബഞ്ചായിരിക്കും.
ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ എടുത്ത കേസുകളുടെ നടപടിക്രമങ്ങൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം, സർക്കാരിന്
നിർദ്ദേശങ്ങൾ നൽകുവാനും, പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നോട്ടുള്ള നടപടിക്രമങ്ങളും പുതിയ ബെഞ്ച് നിരീക്ഷിക്കും.

പായിച്ചറ നവാസ് നൽകിയ പൊതുതൽപര്യ ഹർജി പരിഗണിച്ചു കൂടിയാണ് പുതിയ ബെഞ്ചിന് രൂപം നൽകിയത്. നവാസിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി ഹേമ കമ്മറ്റിയുടെ പൂർണ റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതർ എന്ന് കാണുന്ന വ്യക്തികൾക്കെതിരെ കേസെടുക്കണമെന്നും നവാസ് സമർപ്പിച്ച ഹർജിയിൽ പറയുന്നു