തൃശൂർ : പൂരം കലക്കിയത് ഗൂഢാലോചനയുടെ ഭാഗമായെന്ന് വിഎസ് സുനിൽകുമാർ.
ഗുരുവായൂർ പൂരം കലക്കിയതിനെ കുറിച്ച് ഉള്ള അന്വേഷണ റിപ്പോർട്ട് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് ഉടൻ പുറത്ത് വിടണമെന്ന് വി.എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു .പൂരം കലക്കിയതിന്റെ പിന്നിലുള്ളത് ആരാണെന്ന് തൃശ്ശൂരിലെ ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്. തൃശ്ശൂരിലെ ജനങ്ങളുടെ വികാരമാണ് പൂരമെന്നും സുൽകുമാർ പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൂരം കഴിഞ്ഞ നാലുമാസം ആയിട്ടും റിപ്പോർട്ട് പുറത്തുവരാത്തതിനാൾ
അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം തനിക്ക് ചിലത് പറയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൂരത്തിനിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയ എസ്പി അങ്കിത് അശോകിന്റെ നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായ വിഎസ് സുനിൽ കുമാർ അന്ന് തന്നെ രംഗത്തെത്തിയിരുന്നു. പൂരത്തിനിടയിൽ ഉണ്ടായ പ്രശ്നങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും, അതിന്റെ ഭവിഷ്യത്ത് നേരിട്ട് ബാധിച്ചത് ഇടതുപക്ഷ സ്ഥാനാർത്ഥിയായ വി എസ് സുനിൽ കുമാറിനെയാണെന്നും സിപിഐ ആരോപിച്ചിരുന്നു.
Next Post