ആർ ഡി എക്സ് സിനിമ നിർമ്മാതാക്കൾ കുരുക്കിലേക്ക്

കൊച്ചി : ആർ ഡി എക്സ് സിനിമാ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്.
വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി നിർമ്മാതാക്കളായ ജെയിംസ് പോൾ സോഫിയപോൾ എന്നിവർക്കെതിരെ തൃപ്പൂണിത്തറ പോലീസാണ് കേസെടുത്തത്.
30% ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായ
പണം വാങ്ങുകയും പടം വിജയിച്ച ശേഷം വാങ്ങിയ പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
നേരത്തെ സമാനമായ കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കൊച്ചി പോലീസ് കേസെടുത്തിരുന്നു.