രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു
കുപ്പിയിൽ നിന്ന് തുറന്നുവിട്ട ഭൂതത്തെ പോലെയായി ഹേമാ കമ്മിറ്റി
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്.
ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്നായിരുന്നു രാജി. ഈ മെയിൽ വഴിയാണ് രാജി സമർപ്പിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി, സിപിഎം അനുകൂല എംഎൽഎ, മന്ത്രി തുടങ്ങിയവർ രഞ്ജിത്തിന് അനുകൂലമായി എത്തിയിരുന്നു.
എന്നാൽ സിപിഎമ്മിലെയും സിപിഐയിലെ യും വലിയൊരു വിഭാഗം രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത് സിപിഎം ന് തലവേദനയായി.
തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് രാജി ആവശ്യപ്പെട്ടതെന്നാണ് ലഭ്യമായ വിവരം.
ശ്രീലേഖ മിത്രയുടെ വാക്കുകൾ
മമ്മൂട്ടി ചിത്രമായ പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് കൊച്ചിയിലെ സിനിമ സെറ്റിൽ എത്തിയത്.
വൈകുന്നേരത്തോടെ കഥ കേൾക്കാനായി കൊച്ചിയിലെ രഞ്ജിത്തിന്റെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു.
കഥ പറഞ്ഞു കഴിഞ്ഞതിനുശേഷം
സംവിധായകനായ രഞ്ജിത്ത് കയ്യിൽ പിടിക്കുകയും കൈയുടെ ചലനം മേലോട്ട് കൊണ്ടുവരികയും ചെയ്തതോടെ കൈ തട്ടിമാറ്റി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി ഓടി ഹോട്ടൽ മുറിയിൽഎത്തുകയായിരുന്നു.
തുടർന്ന് സിനിമയിൽ നിന്ന് വേണ്ടെന്നു വയ്ക്കുകയും ചെയ്തു. നാട്ടിലേക്ക് പോകാനുള്ള വണ്ടിക്കൂലി പോലും നൽകാതെയാണ് സിനിമാ സെറ്റിൽ നിന്ന് പുറത്താക്കിയതെന്ന് നടി പറഞ്ഞു.