കൊച്ചി : അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവനടി.
സിദ്ദീഖ് ശാരീരികമായി പീഡിപ്പിച്ചെന്നാണ് യുവനടി പറഞ്ഞത്. ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ ആണെന്നും നടി വെളിപ്പെടുത്തി.
സിനിമയെ കുറിച്ച് സംസാരിക്കാനായി വിളിച്ചുവരുത്തിയാണ് തന്നെ പീഡിപ്പിച്ചത്. ക്രൂര പീഡനമായിരുന്നു സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ശാരീരികമായി തൊഴിക്കുകയും അടിക്കുകയും ചെയ്തു കൊണ്ടായിരുന്നു പീഡനം. പീഡിപ്പിച്ചതിനുശേഷം ആ മുറിയിൽ വച്ച് തന്നെ ഭക്ഷണം കഴിച്ചിട്ടാണ് അയാൾ പുറത്തു പോയതെന്നും നടി പറഞ്ഞു. കരഞ്ഞുകൊണ്ടാണ് നടി വെളിപ്പെടുത്തലുകൾ നടത്തിയത്.
പരാതിയുമായി താൻ സമീപിക്കാത്ത വാതിലുകൾ ഇല്ലെന്നും നടി പറഞ്ഞു. പീഡനം തുറന്ന് പറഞ്ഞതിനാൽ സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. സിദ്ധിക്ക് കൊടും ക്രിമിനലാണെന്നും നടി പറഞ്ഞു.
ഇതോടെ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.