സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നടി

കൊച്ചി : ചലച്ചിത്ര അക്കാദമി ചെയർമാനും പ്രമുഖ സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി നടി. ബംഗാൾ നടി  ശ്രീലേഖ മിത്രയാണ് പരാതിയുമായി രംഗത്തെത്തിയത്.

ശ്രീലേഖ മിത്രയുടെ വാക്കുകൾ

മ്മൂട്ടി ചിത്രമായ പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് കൊച്ചിയിലെ സിനിമ സെറ്റിൽ എത്തിയത്.
വൈകുന്നേരത്തോടെ കഥ കേൾക്കാനായി കൊച്ചിയിലെ രഞ്ജിത്തിന്റെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു.
കഥ പറഞ്ഞു കഴിഞ്ഞതിനുശേഷം
സംവിധായകനായ രഞ്ജിത്ത് കയ്യിൽ പിടിക്കുകയും  കൈയുടെ ചലനം മേലോട്ട് കൊണ്ടുവരികയും ചെയ്തതോടെ  കൈ തട്ടിമാറ്റി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി ഓടി ഹോട്ടൽ മുറിയിൽഎത്തുകയായിരുന്നു.
തുടർന്ന് സിനിമയിൽ നിന്ന് വേണ്ടെന്നു വയ്ക്കുകയും ചെയ്തു. നാട്ടിലേക്ക് പോകാനുള്ള വണ്ടിക്കൂലി പോലും നൽകാതെയാണ് സിനിമാ സെറ്റിൽ നിന്ന് പുറത്താക്കിയതെന്ന് നടി പറഞ്ഞു. അതേസമയം നടിയുടെ ആരോപണം സത്യമാണെന്ന് സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. അന്ന് കൊച്ചിയിൽ ഉണ്ടായിരുന്ന തന്നെ നടി വിളിച്ചുവരുത്തി  നടിക്കുണ്ടായ ദുരനുഭവം  തന്നോട് പറഞ്ഞിരുന്നെന്നും  അദ്ദേഹം പറഞ്ഞു. ഹോട്ടൽ റൂമിന്റെ വാടക പോലും നൽകാൻ സിനിമ പ്രവർത്തകർ തയ്യാറായില്ല.  ഇതെവിടെയും പറയാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂടി ചേർത്തു. നടിയെ മലയാള സിനിമയിലേക്ക് എത്തിച്ച വ്യക്തിയാണ് ജോഷി ജോസഫ്.