കോഴിക്കോട്: കാഫിർ വിവാദം അന്വേഷിച്ച സംഘത്തിന്റെ മേധാവിക്ക് സ്ഥലംമാറ്റം. കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് ശ്രീനിവാസനെ ആണ് സ്ഥലം മാറ്റിയത്.
ലോ ആൻഡ് ഓർഡറിൽ നിന്ന് അപ്രസക്തമായ സ്ഥാനത്തേക്കാണ് അരവിന്ദിനെ സ്ഥലം മാറ്റിയത്.
മതവിദ്വേഷം വളർത്തുന്ന കാഫിർ പോസ്റ്റ് ഇടത് സഹയാത്രികളുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ആദ്യം എത്തിയതെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് എസ്പിക്ക് സ്ഥലംമാറ്റം.
പോരാളി ഷാജി’ എന്ന ഫേസ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നാണ് പോലീസ് കണ്ടെത്തൽ.പേജിന്റെ വെരിഫിക്കേഷനായി ഉപയോഗിച്ച രണ്ട് മൊബൈല്‍ നമ്പറുകളുടേയും ഉടമ വഹാബ് എന്നയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.
ഇത് കൂടാതെ മതവിദ്വേഷം വളര്‍ത്തുന്ന ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണെന്നും ഇത് ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്ത് വൻ വിവാദം ഉണ്ടാക്കി സോഷ്യൽ മീഡിയകളിൽ വൻ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു കാഫിർ വിവാദം. കോൺഗ്രസും സിപിഎമ്മും തമ്മിൽ ഇതിന്റെ പേരിൽ പരസ്പരം പോരടിച്ചിരുന്നു