പ്രധാനമന്ത്രിയുടെ സന്ദർശനം :എസ്പിജി സംഘം വയനാട് മുണ്ടക്കൈയിലെത്തി

വയനാട് : എസ്പിജി സംഘം വയനാട് മുണ്ടക്കൈയിലെത്തി. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തോടനുബന്ധിച്ചാണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംഘം വയനാട്ടിലെത്തിയത്. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി 15 അംഗ സംഘമാണ് മുണ്ടക്കൈയിലെത്തിയത്.
ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി വയനാട് ദുരന്ത മേഖല സന്ദർശിക്കുമെന്ന് സംസ്ഥാന ഭരണകൂടത്തിന് അറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ രാഷ്ട്ര നേതാക്കൾ വയനാട് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടും പ്രധാനമന്ത്രി സ്ഥലം സന്ദർശികാതിരുന്നതിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്നത്