മുല്ലപ്പെരിയാർ വിഷയം പാർലമെന്റിലെ ഇരുസഭകളിലും ഉന്നയിച്ച് ; കേരളത്തിൽ നിന്നുള്ള എം പിമാർ

ന്യൂഡൽഹി : മുല്ലപ്പെരിയാർ വിഷയം ലോക്സഭയിൽ.
മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എം പി. മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു.

വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്താലത്തിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്ന് ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ജനങ്ങളിൽ ആശങ്ക ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്ന് ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടാണ് ഒരിടവേളക്കുശേഷം മുല്ലപ്പെരിയാർ വിഷയം വീണ്ടും കേരളത്തിലെ ജനങ്ങളുടെ മനസ്സിലേക്ക് ഭീതിയോടെ ഉയർന്നുവരുന്നത്.