നേപ്പാളിൽ വിമാനം തകർന്നു; നിരവധി മരണം

കാഠ്മണ്ഡു : നേപ്പാളിൽ വിമാനാപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. സൗര്യാ എയർലൈൻസിന്റെ വിമാനം പറന്നുയരാൻ തുടങ്ങുന്നതിനിടയിൽ റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ മരണപ്പെട്ട ആറു പേരുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിൽ ഉണ്ടായിരുന്ന19 ടെക്നിക്കൽ സ്റ്റാഫ് അംഗങ്ങളും മരണപ്പെട്ടെന്നാണ് ലഭ്യമായ വിവരം.