ബീഹാറിന് പ്രത്യേക പദവി ഇല്ല; ജെഡിയുവിന്റെ ആവശ്യം തള്ളി ബിജെപി

ന്യൂഡൽഹി : ബീഹാറിന് പ്രത്യേക പദവി നൽകണമെന്ന ജെഡിയുവിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. പ്രത്യേക പദവി എന്ന ആവശ്യം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് റവന്യൂ സഹമന്ത്രി ചൗധരി പറഞ്ഞു. എൻഡിഎ സഖ്യത്തിലെ മുഖ്യകക്ഷിയായ ജെഡിയുവിന്റെ
ദീർഘനാളായുള്ള ആവശ്യങ്ങളിൽ പ്രധാനമാണ് ബീഹാറിന് പ്രത്യേക പദവി എന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധവും പ്രത്യേക പദവി എന്നുള്ളതായിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയെ അകമഴിഞ്ഞ് സഹായിച്ച ജനതാദള്‍ യുണൈറ്റഡ് പാർട്ടി ബിജെപിയുടെ ഈ നിലപാടിനോട് എന്ത് തരത്തിൽ പ്രതികരിക്കും എന്നുള്ളത് കാണുവാൻ മറ്റു രാഷ്ട്രീയ പാർട്ടികൾ കാത്തിരിക്കുകയാണ്.