കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു.മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി അഷ്മില്‍ ഡാനിഷ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഇന്നലെയാണ് മെഡിക്കല്‍ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.
ഇന്ന് രാവിലെ 10.50ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും പിന്നാലെ 11.30ഓടെ മരിക്കുകയായിരുന്നെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിപ മരണത്തിന്‍റെ പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാര ചടങ്ങുകള്‍ നടത്തും.