സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു

കൊച്ചി : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു.
എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ശനിയാഴ്ച മാത്രം ജില്ലയിൽ 86 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ഡെങ്കിപ്പനി ബാധിതരിൽ 54 ശതമാനവും എറണാകുളം ജില്ലയിലാണ് .
എറണാകുളം ജില്ലയിലെ കളമശ്ശേരി മേഖലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലുള്ളത്.
രോഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനായി ആരോഗ്യവകുപ്പ് മുന്നറിയിപ്പുകളോ മാർഗനിർദേശങ്ങളോ നൽകിയിട്ടില്ലെന്നും ആക്ഷേപം. പകർച്ചപ്പനികളുടെ വ്യാപന പ്രദേശങ്ങൾ കണ്ടെത്തതിനായി കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിൽ എറണാകുളം ജില്ലയിൽ നിരവധി ഹോട്ട് ഹോട്ട്സ്പോട്ടുകൾ . കണ്ടെത്തിയിരുന്നു.