കോട്ടയം : കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിൽ എസ്.ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം എസ്.ഐകഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിള (42) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോർജ് കുരുവിള ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ജീവനാംശം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ ബിച്ചു കുര്യൻ നൽകിയ നോട്ടീസും ഇദ്ദേഹത്തിന്റെ കൈവശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 2014 ൽ പൊലീസുകാരനായി സർവീസിൽ പ്രവേശിച്ച ഇദ്ദേഹം വിഴിഞ്ഞം എസ്.ഐ ആണ്. പ്രമോഷൻ ടെസ്റ്റ് എഴുതിയ ശേഷമാണ് ഇദ്ദേഹം എസ്ഐ ആയി സർവീസിൽ പ്രവേശിച്ചത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ