കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. കുവൈറ്റിലെ മംഗൻഫിലെ തൊഴിലാളി ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മലയാളി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് മരണപ്പെട്ടവർ. വെന്തു മരിച്ചവരിൽ 11 മലയാളികളും.ഫ്ലാറ്റിൽ ഉണ്ടായിരുന്നത് മലയാളികൾ ഉൾപ്പെടെ 159 പേർ.മരണസംഖ്യ ഉയർന്നേക്കാം എന്നും റിപ്പോർട്ടുകൾ.
കുവൈറ്റ് ദുരന്ത സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ അടിയന്തരയോഗം കൂടി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റിലേക്ക് പുറപ്പെട്ടു.
മരണപ്പെട്ട മലയാളികളിൽ തിരിച്ചറിഞ്ഞവർ
പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻ, കൊല്ലം ആനയടി സ്വദേശി ഷമീർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി മുരളീധരൻ, കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി കേളു,കാസർഗോഡ് ചെർക്കള സ്വദേശി രഞ്ജിത്ത്, എന്നിവരെ തിരിച്ചറിഞ്ഞു.