കണ്ണൂർ : സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളായ പോരാളി ഷാജി, ചെങ്കതിർ തുടങ്ങിയ ഗ്രൂപ്പുകൾ വഴി ഇടതു വിരുദ്ധ പ്രചാരണം നടത്തുന്നതായി എം വി ജയരാജൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടി നേരിട്ടു.
സിപിഎമ്മിന്റെ മുഖഭാവത്തിൽ വരുന്ന സൈബർ ഗ്രൂപ്പുകളിലെ വാർത്തകൾ അണികൾ വിശ്വസിച്ചതാണ് വടക്കൻ മേഖലകളിലെ തോൽവിക്ക് കാരണം എന്നും അദ്ദേഹം പറഞ്ഞു.പി കെ കുഞ്ഞനന്തൻ അനുസ്മരണയോഗത്തിലാണ് എം വി ജയരാജന്റെ പരാമർശം.
പോരാളി ഷാജി ഉൾപ്പെടെയുള്ള സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ കോൺഗ്രസ്സ് വിലയ്ക്ക് വാങ്ങിയാണ് സോഷ്യൽ മീഡിയകൾ വഴി വ്യാജ പ്രചരണം നടത്തിയത്.വടകര എംപി ഷാഫി പറമ്പിലിന്റെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം.
സിപിഎമ്മിന്റെ ഔദ്യോഗിക പേജിലുള്ളതിനേക്കാൾ ഫോളോവേഴ്സുകളുള്ള പേജുകളാണ് പോരാളി ഷാജി,കതിരവൻ തുടങ്ങിയ ഗ്രൂപ്പുകൾ.പാർട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഗ്രൂപ്പുകളെ കുറിച്ചാണ് എം വി ജയരാജൻ വിമർശനം ഉന്നയിച്ചത്.