പുതുച്ചേരി : പുതുച്ചേരിയിൽ വിഷവാതകം ശ്വസിച്ചു മൂന്ന് മരണം. പുതുച്ചേരി റെഡ്ഡിപാളയത്തുള്ള മാൻ ഹോളിൽ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ചാണ് 15 വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരണപ്പെട്ടത്. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
റെഡ്ഢിപാളയം മേഖലയിലുള്ള എല്ലാ മാൻ ഹോളുകളും തുറക്കാൻ പുതുച്ചേരി ഗവൺമെന്റ് നിർദ്ദേശം നൽകി. എന്ത് തരം വിഷവാതകമാണ് പുറത്തുവന്നതെന്നുള്ള പരിശോധനകൾ നടന്നുവരികയാണ്.