കോഴിക്കോട് മെഡിക്കൽ കോളേജ് വെള്ളത്തിലായി

കോഴിക്കോട്: മെഡിക്കൽ കോളേജ് വെള്ളത്തിൽ. കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കയറിയത്. ഐസിയു, മാതൃശിശു വാർഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറി. സമീപത്തെ ഓടയിൽ നിന്നുള്ള മലിനജലമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കയറിയത്. അപ്രതീക്ഷിതമായി മലിനജലം പ്രവേശിച്ചതിലൂടെ നൂറുകണക്കിന് രോഗികൾക്കാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ശരിയായ വിധത്തിൽ നടപ്പിലാക്കാത്തതിനാലാണ് ഓടയിൽ നിന്നുള്ള വെള്ളം ആശുപത്രിയിലേക്ക് പ്രവേശിക്കാൻ ഉണ്ടായ സാഹചര്യമെന്ന് പ്രദേശവാസികൾ പറഞ്ഞു.