എറണാകുളം : പെരുമ്പാവൂർ നിയമവിദ്യാർഥിനി ജിഷ വധക്കേസിൽ പ്രതി ആസാം സ്വദേശി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി.
വിചാരണ കോടതി ശിക്ഷാവിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ അപ്പീൽ തള്ളി വിചാരണ കോടതിയുടെ ശിക്ഷ ശരി വയ്ക്കുകയായിരുന്നു ഹൈക്കോടതി.
അമീറിനെതിരെ പോലീസ് ശേഖരിച്ചു കോടതിയിൽ സമർപ്പിച്ച തെളിവുകളും, ഡിഎൻ എ പരിശോധന ഫലവും അടക്കമുള്ള തെളിവുകൾ വിശ്വസനീയമെന്ന് അമീർ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
മുൻ ഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
വധ ശിക്ഷ ഒഴിവാക്കണം എന്നതു മാത്രമല്ല കുറ്റവിമുക്തനാക്കണമെന്ന ആവശ്യവും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു . താൻ നിരപരാധിയാണെന്നു ഇയാൾ ഹർജിയിൽ പറയുന്നു. പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് വാദം.