തിരുവനന്തപുരം : വിവാദങ്ങൾക്കിടെ വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി.
നെടുമ്പാശ്ശേരിയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇന്ന് പുലർച്ചെ 3.15 ന് മുഖ്യമന്ത്രിയും കുടുംബവും തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്.
എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് മടങ്ങി എത്തിയിരിക്കുന്നത്. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന് വിവേകും ചെറുമകനുമൊപ്പം ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ രാജ്യങ്ങളിലായിരുന്നു സന്ദര്‍ശനം. അതേസമയം മന്ത്രി റിയാസും കുടുംബവും വരുംദിവസങ്ങളിൽ മാത്രമേ തിരികെ എത്തുകയുള്ളൂ.