ഗർഭിണി 4 വയസ്സുള്ള കുട്ടിയുമായി കാമുകനോപ്പം നാടുവിട്ടു

വയനാട് : താമരശേരിയില്‍ ഗർഭിണി 4 വയസുള്ള മകനേയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ടു.

വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വീടിന് സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.

അന്വേഷണം തുടരുന്നതിനിടെ കാമുകനോപ്പം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതിയെ താമരശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്നു നടത്തിയ ചർച്ചയില്‍ താൻ കാമുകനൊപ്പമാണ് പോവുന്നതെന്നും ഭർത്താവിനൊപ്പം താമസിക്കാൻ താത്പര്യമില്ലെന്നും യുവതി അറിയിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിൽ ആയതെന്നും പോലീസ്‌ അറിയിച്ചു.