തിരുവനന്തപുരം:മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവറിനെ താൽക്കാലികമായി മാറ്റി നിർത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി സി.എം ഡി ഗതാഗത മന്ത്രിക്ക് കൈമാറി.
ഡ്രൈവർ യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നാണ് റിപ്പോർട്ടിൽ. എന്നാൽ തൽക്കാലത്തേക്ക് മാറ്റി നിർത്താനും ശുപാർശ നൽകി. ഡ്രൈവർ യദുവിന്റെ ഭാഗത്ത് തെറ്റുകൾ ഇല്ലെന്നു തന്നെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തലും.
അതേസമയം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞ തിരക്കഥകൾ ഒന്നൊന്നായി പൊളിയുന്ന കാഴ്ചകളാണ് കഴിഞ്ഞ രണ്ട് ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്.