തൃശൂർ : തൃശ്ശൂർപൂരത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച വരുത്തിയെന്ന പരാതിയിൽ ആരോപണവിധേയരായ സിറ്റി കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കമ്മീഷണർ അങ്കിത്ത് അശോക്, എസിപി സുദർശനൻ എന്നിവരെ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ സ്ഥലം മാറ്റാനാണ് നിർദ്ദേശം.
ഇരുവർക്കും എതിരെയുള്ള പരാതികൾ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .
ആനകൾക്ക് കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകളും കമ്മീഷണർ തടയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പൂരപ്രേമികൾ ആണ് കമ്മീഷണർക്കെതിരെ രംഗത്ത് വന്നത്. കമ്മീഷണറുടെ ധിക്കാരപരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ദേശക്കാരും രംഗത്ത് വന്നിരുന്നു.
മാധ്യമപ്രവർത്തകരോട് വേർതിരിവ് കാണിച്ചെന്ന് ആരോപിച്ച് പത്രപ്രവർത്തക യൂണിയനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.