തിരുവനന്തപുരം: തിരുവനന്തപുരത്ത് പിറന്നാൾ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് യുവാക്കൾക്ക് കുത്തേറ്റു .
ശ്രീകാര്യം സ്വാദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിൽ സംഘർഷമുണ്ടായത്.
മദ്യലഹരിക്കിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.