സിദ്ധാർത്ഥിന്റെ മരണം : സിബിഐ സംഘം കേരളത്തിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി.
മുഖ്യമന്ത്രി ഉത്തരവ് നൽകിയിട്ടും സിബിഐ സംഘം അന്വേഷിക്കുവാൻ എത്താത്തതിൽ പ്രതിഷേധിച്ച് സിദ്ധാർത്ഥിന്റെ പിതാവ് രംഗത്തെത്തിയത് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടവച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ആഭ്യന്തര സെക്രട്ടറി നടത്തിയ പരിശോധനയിൽ
ആഭ്യന്തര വകുപ്പിൽ നിന്ന് റിപ്പോർട്ടുകൾ സിബിഐയ്ക്ക് അയച്ചു നൽകാത്തതിനെ തുടർന്നാണ് സിബിഐ അന്വേഷണം വൈകിയതെന്ന് കണ്ടെത്തി. കൃത്യവിലോപം കാട്ടിയ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

കേരളത്തിലെത്തിയ സിബിഐ സംഘം ബന്ധുക്കളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടുമെന്നാണ് ലഭ്യമായ വിവരങ്ങൾ.