പി എസ് സി പരീക്ഷയിൽ വീണ്ടും ആൾമാറാട്ടം

തിരുവനന്തപുരം : പി. എസ്. സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. തിരുവനന്തപുരത്ത് പിഎസ്‍സി പരീക്ഷക്കിടെ ഒരാള്‍ ഇറങ്ങിയോടി.
ഹാൾടിക്കറ്റ് പരിശോധനയ്ക്കിടയിൽ ആയിരുന്നു പരീക്ഷാർത്ഥികളിൽ ഒരാൾ ഇറങ്ങി ഓടിയത്.
കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
പരീക്ഷയിൽ ആൾമാറാട്ടം നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് പിഎസ്സ്സി പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സംഭവം സംബന്ധിച്ച്‌ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.