ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല ; ദേവസ്വം ബോർഡ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം : ദേവസ്വം ബോർഡ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് ആരോപണം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.
ശബരിമലയിൽ എത്തുന്ന ഭക്തർ മണിക്കൂറുകൾ കാത്തു നിന്നാണ് സന്നിധാനത്ത് എത്തുന്നതെന്നും, കൊടും വെയിലത്ത് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടിവരുന്നത്
കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പറഞ്ഞു. അതേസമയം
ഭക്തർക്കായി യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ശബരിമലയിലും നിലയ്ക്കലും ഒരുക്കിയിട്ടില്ലന്ന് ഭക്തരും ആരോപിച്ചു. മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി നിയന്ത്രണങ്ങളിൽ ഉണ്ടായ പാളിച്ചകളാണ് ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കാൻ ഇടയായത്. വലിയ രീതിയിൽ വരുമാനം ലഭിക്കുന്ന ക്ഷേത്രമായിട്ട് പോലും ദാഹജലം പോലും ലഭിക്കുന്നില്ല. ഓൻലൈൻ ബുക്കിംഗ് നിയന്ത്രിച്ചായിരുന്നെങ്കിൽ ഇങ്ങനെ ഒരു തിരക്ക് സംഭവിക്കില്ലായിരുന്നു എന്നും ഭക്തർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഭക്തർ സർക്കാരിനെതിരെയും,ദേവസ്വം ബോർഡിനെതിരെയും പ്രതിഷേധിച്ചു.