കണ്ണൂര്‍ :ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു വളര്‍ത്തുനായ ചത്തു. കണ്ണൂർ ജില്ലയിലെ ആലക്കാട് ബിജുവിന്റെ വീടിനു സമീപമാണ് സ്ഫോടനം നടന്നത്.ബിജുവിന്റെ
വളര്‍ത്തുനായയാണ് സ്ഫോടനത്തിൽ ചത്തത്. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ ബിജുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു.
ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. ഇതിന്ത മുൻപും ബിജുവിന്റെ വീട്ടില്‍ സ്ഫോടക വസ്തു പൊട്ടിതെറിച്ചിട്ടുണ്ടെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.