കോട്ടയം :രാജ്യത്തിൻറെ നിലനില്പിനായി ,കരുതലിനായി ജനാധിപത്യത്തിന്റെ നാലാം തൂണായ ഓൺലൈൻ മീഡിയകളെ മാറ്റി നിർത്താനാകില്ല എന്നും ഓൺലൈൻ മീഡിയ സംരക്ഷണത്തിന് സർക്കാർ മുന്നിട്ടിറങ്ങണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .കോട്ടയം ജില്ലാ ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി നടന്ന പൊതുയോഗത്തിൽ പ്രമേയമായാണ് ഈ ആവശ്യം ഉയർന്നത് .കോട്ടയം ജില്ലാ ഭാരവാഹികളായി എബി ജെ ജോസ് (പാലാ ടൈംസ് ) പ്രസിഡന്റ് ,ഹാഷിം സത്താർ (കേരളാ ടൈംസ് ) സെക്രട്ടറി ,സോജൻ ജേക്കബ് (ശബരി ന്യൂസ്-അക്ഷയ ന്യൂസ് കേരള ) ട്രെഷറർ എന്നിവരെ തെരഞ്ഞെടുത്തു .മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളുടെ സംരക്ഷണമാണെന്ന് കമ്മറ്റി ലക്ഷ്യമിടുന്നതെന്ന് ജില്ലാ പ്രസിഡന്റ് എബി ജെ ജോസ് പറഞ്ഞു. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ മാധ്യമ പ്രവർത്തനത്തിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാ കമ്മറ്റി ശ്രമിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ജെ എം എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Next Post