കൊല്ലം : ഓയൂരിൽ ആറു വയസ്സുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പോലീസ് പിടിയിൽ.
സംഭവവുമായി ബന്ധപ്പെട്ട് പത്മകുമാർ ഭാര്യ കവിത മകൾ അനുപമ എന്നിവരാണ് ഇന്ന് ഉച്ചയോടെ തമിഴ്നാട് തേങ്കാശി പുളിയറയിൽ നിന്ന് പോലീസിന്റെ പിടിയിലായത്. ഇവരെ അടൂർ കെഎപി ക്യാമ്പിൽ ചോദ്യംചെയ്തുവരികയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലായത്.
തട്ടിക്കൊണ്ടുപോയ കുട്ടിയുടെ വീട്ടിൽ നിന്ന് വെറും 12 കിലോമീറ്റർ ദൂരത്താണ് പത്മകുമാറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി കേബിൾ ടിവി ബിസിനസും, മറ്റു ബിസിനസുകളും നടത്തിവന്നിരുന്ന ആളാണ് പത്മകുമാർ എന്നും സമീപവാസികളുമായി സഹകരണം ഇല്ലെന്നും അയൽവാസികൾ പറഞ്ഞു. സാമ്പത്തിക ബാധ്യതയില്ല എന്ന് ബന്ധുക്കളും അറിയിച്ചു.
പത്മകുമാറിന്റെ വീടിനുമുന്നിൽ വെള്ള സ്വിഫ്റ്റ് കാർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതാണോ കുട്ടിയെ കടത്താൻ ഉപയോഗിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Next Post