ആലപ്പുഴയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തുആലപ്പുഴയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തലവടിയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും അച്ഛനും തൂങ്ങിമരിച്ചു. സുനു – സൗമ്യ ദമ്പതികളാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
മൂന്ന് വയസുള്ള മക്കളായ ആദി, അതുൽ എന്നിവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ദമ്പതികൾ തൂങ്ങിമരിക്കുകയായിരുന്നു
കടുത്ത സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
നേരത്തെ വിദേശത്തായിരുന്ന സുനു ജോലിസ്ഥലത്ത് നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടമായി നാട്ടിൽ എത്തിയെങ്കിലും ഇവിടെയും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നതായും പ്രദേശ വാസികൾ പറഞ്ഞു. രാവിലെ വീടിന് പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചത്തിയപ്പോഴാണ് നാടിനെ നടുക്കിയ വിവരം പുറംലോകം അറിഞ്ഞത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)