തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവലിനെതിരെ നവ കേരള സദസിൽ പരാതി

വടകര : തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പരാതി. നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി നൽകിയത്. വടകര മൂട്ടുങ്ങൽ സ്വദേശി എം.കെ യൂസഫ് ആണ് പരാതി നൽകിയത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രിയിൽ നിന്ന് 63 ലക്ഷംരൂപ വാങ്ങി നൽകണമെന്നാണ് പരാതി.കോടതിവിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നു എന്നും പരാതിയിൽ പറയുന്നു