കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും.

സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. നിരവധി യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളിതാരം സഞ്ജു സാംസണെ ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയില്ല.

തിരുവനന്തപുരം :ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യ വീണ്ടും ഓസ്ട്രേലിയയോട് പോരാട്ടത്തിന് ഇറങ്ങുന്ന
ടി -20 യുടെ രണ്ടാം മത്സരം കാര്യവട്ടത്ത് നടക്കും .
സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. നിരവധി യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളിതാരം സഞ്ജു സാംസണെ ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയില്ല. നവംബർ 23ന് വിശാഖപട്ടണത്താണ് ആദ്യമത്സരം.
അവസാന രണ്ട് മത്സരങ്ങളുടെ വേദിയിൽ മാറ്റം വരുത്തിയതായും ബിസിസിഐ അറിയിച്ചു. നവംബർ 28ന് ഗുവാഹത്തിയിൽ മൂന്നാം മത്സരം കഴിഞ്ഞാൽ നാഗ്പൂരിലും ഹൈദരാബാദിലുമായിരുന്നു അടുത്ത വേദികൾ. ഇതിൽ മാറ്റം വരുത്തി ഡിസംബർ ഒന്നിന് റായ്പൂരിലും ഡിസംബർ മൂന്നിന് ബെംഗളുരുവിലും അവസാന രണ്ട് മത്സരങ്ങൾ നടക്കും.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. സിനിമാ താരം കീര്‍ത്തി സുരേഷ് ആണ് വില്‍പനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നത്. ഇന്ന് വൈകിട്ടാണ് ഉദ്ഘാടനം.