ആർ ഡി ഒ യ്ക്കും മകനും ഭക്ഷ്യവിഷബാധ: ഹോട്ടൽ അടപ്പിച്ചു

കൊച്ചി : ആർ.ഡി.ഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ ഹോട്ടൽ അടപ്പിച്ചു. കാക്കനാട് പ്രവർത്തിക്കുന്ന ആര്യാസ് ഹോട്ടലാണ് തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗ ഉദ്യോഗസ്ഥർ അടപ്പിച്ചത്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർ.ടി.ഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി. ആർ.ടി.ഒ.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെ ഭക്ഷ്യവിഷബാധയുണ്ടെന്നാണ് ആർ.ടി.ഒ. തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്. ആർ.ടി.ഒയ്ക്കും മകനും ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചു. ഇതോടെ ഹോട്ടൽ അടപ്പിക്കുകയായിരുന്നു.