തിരുവനന്തപുരം: കള്ളനോട്ടുമായി 60കാരൻ പിടിയിൽ. കണ്ണൂർ നടക്കാവ് സ്വദേശി അബ്ദുൽ റഷീദിനെ ആണ് ഇന്നലെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത് . നാട്ടുകാർ തടഞ്ഞു നിർത്തിയതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു. കിളിമാനൂർ തൊളിക്കുഴിയിലാണ് സംഭവം. നോട്ടുകൾ ആരോ തനിക്ക് നൽകിയതെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത് .ഇയാളിൽ നിന്നും അഞ്ഞൂറിന്റെ 17 നോട്ടുകൾ കണ്ടെത്തിയതായാണ് സൂചന. സംഭവത്തിൽ മറ്റ് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചതായി കിളിമാനൂർ ഐ.എസ് എച്ച്. ഒ ബി. ജയൻ പറഞ്ഞു.