ആലുവ: അഞ്ചുവയസ്സുകാരി ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്ഫാക്ക് ആലത്തിന് വധശിക്ഷ.
എറണാകുളം ജില്ല പോക്സ് കോടതി ജഡ്ജി കെ. സോമനാണ് ഇന്ന് രാവിലെ 11 മണിയ്ക്ക് വിധി പ്രസ്താവിച്ചത് . കേസ് അപൂർവങ്ങളിൽ അപൂർവ്വം എന്ന് നിരീക്ഷിച്ച കോടതി വധശിക്ഷ കൂടാതെ വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു .
കോടതി വിധിയിൽ പൂർണ്ണ തൃപ്തരെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പെൺകുട്ടിയുടെ മാതാപിതാക്കളും പറഞ്ഞു.
ക്രൂരകൃത്യം നടന്ന് 110 -ാം നാൾ ആണ് കോടതി ശിക്ഷ വിധിച്ചത്.