ശിശുദിനത്തിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി

പോക്സോ നിയമം പ്രാബല്യത്തിൽ ആയതിന്റെ പതിനൊന്നാം വാർഷിക ദിനത്തിലാണ് വിധി വരുന്നത് ആ ദിവസം  ശിശുദിനമായത്    കാലത്തിന്റെ കാവ്യനീതിയാകാം.

ആലുവ: അഞ്ചുവയസ്സുകാരി  ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ
ഇന്ന് വിധി. ബീഹാർ സ്വദേശിയായ പ്രതി അസ്ഫാക്ക് ആലത്തിന് എറണാകുളം ജില്ല പോക്സ് കോടതി  ശിക്ഷ വിധിക്കും.

കൊലക്കുറ്റം, മൃതദേഹത്തോട് അനാദരവ്, പീഡനം, തട്ടിക്കൊണ്ടു പോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി ജഡ്ജി  കെ. സോമൻ  രാവിലെ 11.30 ന് വിധി പറയുന്നത്.

ശിക്ഷ വിധിക്കുന്നത് ക്രൂരകൃത്യം  നടന്ന് 110 -ാം നാൾ.

പബ്ലിക് പ്രോസിക്യൂട്ടറുടെ വാക്കുകൾ

പ്രതി അസഫാക്ക് ആലത്തിന്റെ കുറ്റകൃത്യത്തിൽ മൃഗീയ വാസന  പ്രകടനം.ശിഷയിൽ ഇളവ് നൽകി പുറത്തു വിട്ടാൽ പ്രതി സമൂഹത്തിന് ആകെ അപകടം. ഇതുപോലുള്ള നരാധമന്മാരെ വധശിക്ഷയ്ക്ക് തന്നെ കോടതി വിട്ട് നൽകുമെന്നും  പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്  പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കൾ

കോടതിയിൽ പൂർണ്ണവിശ്വാസം, പ്രതിക്ക് നൽകേണ്ടത് തൂക്കുകയർ. വിധി കേൾക്കാൻ കോടതിയിലേക്ക് പോകും. വിധിപ്രസ്താവത്തിനുശേഷം പ്രതിയെ നേരിട്ട് കാണുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

പോക്സോ നിയമം പ്രാബല്യത്തിൽ ആയതിന്റെ പതിനൊന്നാം വാർഷിക ദിനത്തിലാണ് വിധി വരുന്നത് ആ ദിവസം  ശിശുദിനമായത്    കാലത്തിന്റെ കാവ്യനീതിയാകാം.