യാത്രക്കാരെ ഇറക്കിയതിന് പിന്നാലെ ഓ​ട്ടോഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മരിച്ചു

[ad_1]

മു​ഹ​മ്മ: ഓ​ട്ടോഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ര്യ​ക്ക​ര ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ മു​ഹ​മ്മ പ​തി​മൂ​ന്നാം വാ​ർ​ഡ് നെ​ടും​ചാ​ണി​യി​ൽ മോ​ഹ​ൻകു​മാ​ർ (53) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പ​ക​ൽ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രെ കോ​ട്ട​യം ഭാ​ഗ​ത്ത് ഇ​റ​ക്കി​യ ശേ​ഷം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലേ​ക്ക് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

വ​ണ്ടി പു​റ​കോ​ട്ട് ഓ​ടി പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ന്നു. സം​ഭ​വം ക​ണ്ടുനി​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ബി​ജി. മ​ക്ക​ൾ: അ​ലീ​ന ( വി​ദ്യാ​ർത്ഥിനി. എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ്), അ​യ​ന (വി​ദ്യാ​ർ​ത്ഥി​നി പ​ത്താം ക്ലാ​സ്).



[ad_2]